- ദിവസവും രാവിലെയും കിടക്കാൻ നേരത്തും പല്ലുകൾ വൃത്തിയാക്കുക
- ഓരോ ഭക്ഷണശേഷവും കൈവിരൽ കോണ്ട്എങ്കിലും പല്ലുകൾ വൃത്തിയാകാൻ ശ്രമിക്കുക
- മധുരപലഹാരങ്ങൾ കൂടെകൂടെ കഴിച്ചുകൊണ്ടിരിക്കുന്നത് പല്ലിന്റെ ഇനാമൽ ദ്രവിപ്പിക്കുകയും പല്ലുകൾക്ക് കേടുണ്ടാക്കുകയും ചെയ്യുന്നു
- രാത്രി കിടന്നുകൊണ്ട് ഭക്ഷിക്കുന്നതും പല്ല് വൃത്തിയാക്കാതെ ഉറങ്ങിപോകാനിടവരുകയും ചെയ്താൽ പല്ലിന്റെ ഇനാമലിൽ ബാക്ടീരിയയുടെ പ്രവർത്തനം വർദ്ധിക്കുവാനിടവരും.
- കേടുള്ള പല്ലുകൾ ഒരു ദന്ത ഡോക്ടറെ കാണിച്ചു നീക്കം ചെയ്യുക. ഇല്ലെങ്കിൽ അത് തൊട്ടടുത്ത പല്ലിലേക്ക് വ്യാപിച്ചെന്നുവരും
- പല്ലുകൾക്കുണ്ടാകുന്ന പുഴുക്കുത്തും, പഴുപ്പും, മറ്റു ശരീരരോഗങ്ങൾക്കു കാരണമാവുമെന്നറിയുക
- പല്ലുകൾ വൃത്തിയാക്കുന്നത് ബ്രഷുകൾ ശക്തമായി ചലിപ്പിച്ചുകൊണ്ടല്ല. മോണയിൽനിന്നു കീഴ്പോട്ടു മൃദുവായി ചലിപ്പിച്ചു ഉള്ളും, പുറവും വൃത്തിയാക്കുക.
- കൊഴിന്നുപോയ പല്ലിൻറ്റെ ദ്വാരം അടക്കുന്നത് നല്ലതാണ് . തൊട്ടടുത്തുള്ള പല്ലുംകൂടി ഇളകിപ്പോകാതിരിക്കാൻ ഇതുപകരിക്കുന്നു
- കുഞ്ഞുങ്ങൾ ഉറങ്ങുമ്പോൾ വായയിലൂടെ ശ്വസിക്കുന്നുവെങ്കിൽ അക്കാര്യം ശ്രദ്ദിക്കുക. അത് ദന്തരോഗങ്ങൾക്ക് ഇടവരുത്തുന്നു
0 Comments